Saturday, January 30, 2016

"MINUS NEWS" തോന്ന്യാസം, സസ്പെൻഷൻ, കാസർഗോഡ് പിന്നെ രമേശണ്ണന്റെ കണ്ണിറുക്കികാണികലും

http://www.deccanchronicle.com/current-affairs/130116/chalakkudy-dysp-k-k-raveendran-transferred-for-harassing-techie.html

ഇന്നത്തെ പത്രങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു വാർത്തയുണ്ട്. സോളാർ വാർത്തകൾക്കിടെ ഈ വാർത്ത പലരുടെയും ശ്രദ്ധയിൽ പെട്ടില്ലാന്ന് തോന്നണൂ...
ടോൾപാത ഒഴിവാക്കി സമാന്തരപാത ഉപയോഗിച്ചതിന് കുടംബത്തെ തടഞ്ഞു നിർത്തി അപമാനിക്കുകയും രേഖകൾ തട്ടിയെടുക്കുകയും ചെയ്ത കുറ്റത്തിന് ചാലക്കുടിയിൽ നിന്ന് കാസർഗോഡേയ്ക്ക് പണീഷ്മെൻ്റ് ട്രാൻസ്ഫർ കിട്ടിയ ഡിവൈഎസ്പി രവീന്ദ്രനെ രണ്ടാഴ്ചക്കകം തിരിച്ച് തൃശൂരിൽ തന്നെ നിയമിച്ചിരിക്കുന്നു!!!
ഇയാൾക്ക് വേണ്ടി വേക്കൻസിയുണ്ടാക്കാൻ പകരം കാസർഗോഡേയ്ക്ക് ട്രാൻസ്ഫർ കൊടുത്തത് ആർക്കാണെന്ന് പരിശോധിക്കുന്പോഴാണ് തമാശ പൂർണ്ണമാകുന്നത്. കുടുംബത്തെ അപമാനിച്ച സംഭവത്തിൽ ഡിവൈഎസ്പി രവീന്ദ്രൻ കുറ്റക്കാരനാണെന്നും നടപടി എടുക്കണമെന്നും മുകളിലേയ്ക്ക് റിപ്പോർട്ട് നൽകിയ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുബ്രഹ്മണ്യനെ കാസർഗോട്ടേയ്ക്ക് തട്ടി ആ വേക്കൻസിയിലാണ് രവീന്ദ്രന് തൃശൂർ റൂറലിൽ തന്നെ വീണ്ടും നിയമനം നൽകിയത്!!

കുടുംബത്തെ അപമാനിച്ച ഡിവൈഎസ്പിയെ ഞാൻ കാസർഗോഡേയ്ക്ക് തട്ടി എന്ന് ഫേസ്ബുക്കിൽ ഊറ്റം കൊണ്ട ശ്രീ രമേശ് ചെന്നിത്തലയുടെ ഇരട്ടമുഖമാണ് രവീന്ദ്രൻ്റെ പുനർ നിയമനത്തിലൂടെ വെളിവാകുന്നത്. കേരളം മുഴുവൻ വിമർശിക്കപ്പെട്ട ഒരു സംഭവത്തിലെ കുറ്റാരോപിതന് ശിക്ഷ നൽകി എന്ന് നടിക്കുകയും തുടർന്ന് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ മറ്റു സെൻസേഷണൽ ആയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന അവസരത്തിൽ പൂച്ച കണ്ണടച്ചു പാൽകുടിക്കുന്നതു പോലെ നൽകിയ ശിക്ഷ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. രവീന്ദ്രന് ഉന്നതങ്ങളിൽ നല്ല പിടിയാണത്രേ!! അതിൽ ബലിയാടാക്കപ്പെട്ടത് രവീന്ദ്രനെതിരായി സത്യസന്ധമായ റിപ്പോർട്ട് നൽകിയ ഒരു ഓഫീസറും.

യുഡിഎഫ് സർക്കാരിൻെറ കീഴിൽ സാധാരണക്കാർക്കും സത്യസന്ധമായി ജോലി ചെയ്യുന്നവർക്കും എന്തായിരിക്കും അനുഭവമെന്ന് നന്നായി മനസ്സിലാക്കാൻ ഈ ഒരൊറ്റ സംഭവം മാത്രം മതി.
ചാനലുകളിൽ 70 MM ചിരിയും കാഴ്ചവച്ച് പൊതുജനസേവനം എന്ന മുഖംമൂടിയണിഞ്ഞ ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ മുഖംമൂടികൾ വലിച്ചു ചീന്താൻ നമ്മൾ ഒരുമിച്ചേ തീരൂ... പൊതുജനം ഇന്ന് വെറും കഴുതയല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉറങ്ങാത്ത കണ്ണുകളുമായി സദാ ജാഗരൂകരായി സോഷ്യൽമീഡിയ ഉണ്ടെന്നും ഈ കപട രാഷ്ട്രീയക്കാർക്കും അഴിമതിവീരൻമാരായ ഉദ്യോഗവർഗ്ഗത്തിനും നാം തെളിയിച്ചു കൊടുക്കണം. ഈ പോസ്റ്റ് ഭരണവർഗ്ഗത്തിൻ്റെ കൺമുന്നിലെത്തി രവീന്ദ്രൻ്റെ പുനർനിയമനം സർക്കാർ റദ്ദാക്കുന്നതു വരെ ഈ പോസ്റ്റ് ഷെയർ ചെയ്യുക. ജനാധിപത്യത്തിൻെറ കാവലാളാവുക.

(വാർത്താ കടപ്പാട്: ശ്രീ. രാമദാസ് അയ്യർ ബാലകൃഷ്ണൻ)

'PLUS NEWS' "GIRLS' FRIENDLY ROOMS IN SCHOOLS"

Girls Friendly Room! 

അതിമനോഹരമായ ഈ ആശയം കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും നിലവിൽ വന്നിരിക്കുന്നു. 

സ്തുത്യർഹമായ ഈ പദ്ധതി തന്റെ എം എൽ എ ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയിരിക്കുന്നത് MLA ശ്രീ.ടി.വി. രാജേഷ്‌ ആണ്. വിശ്രമിക്കാൻ കുഞ്ഞു കട്ടിലും , കുടിക്കാൻ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന വാട്ടർ ഫിൽറ്റർ, നാപ്കിൻ വെന്റിംഗ് മെഷീൻ, നാപ്കിൻ ഇൻസെനരേറ്റർ, വൃത്തിയുള്ള ഒരു ടോയ്ലറ്റ് , തെളിമയാർന്ന ഒരു കണ്ണാടി.. ഗേൾസ്‌ റൂം എന്നത് കേവലം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി നില്ക്കുന്ന ഒരു ഫിസിക്കല്‍ സ്പെയ്സ് മാത്രമല്ല; എണ്ണത്തിൽ, ശക്തിയിൽ, ബുദ്ധിയിൽ ,ഭൂമിയിലെ മനുഷ്യരിൽ പാതിയായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ, സ്വാഭിമാനത്തിന്റെ, സ്വാശ്രയതത്തിന്റെ, സന്തോഷത്തിന്റെ, അവകാശങ്ങളുടെ പ്രതീകമാണ് ഈ ഇടം...കേൾക്കുമ്പോൾ ചെറിയ ഒരു കാര്യമെന്ന് തോന്നിയേക്കാം, പക്ഷെ ശാസ്ത്രീയമായും മനോഹരമായും രൂപകല്പ്പന ചെയ്യപ്പെട്ട ഈ മുറി കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് നല്കുന്ന മാനസികവും ശാരീരികവുമായ സമാധാനം വളരെ വലുതായിരിക്കും തീർച്ച. 

തന്റെ നിയോജക മണ്ഡലത്തിലെ 14 ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഇത് നടപ്പിലാക്കിയതോടെ ജില്ലാ പഞ്ചായത്തും മറ്റു പ്രദേശങ്ങളും ആവേശപൂർവ്വം ഈ ആശയം ഏറ്റെടുത്തിരിക്കുകയാണ് . കഴിഞ്ഞ ദിവസം കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉത്ഘാടന ചടങ്ങില്‍ ഉത്ഘാടകയായി പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നി. പരിപാടിയിലേക്കുള്ള ക്ഷണത്തിനും അതിലുപരി അനിയത്തികുട്ടികള്‍ക്കായി കാണിച്ച ഈ കരുതലിനും എന്റെ സഹോദരതുല്യനായ ശ്രീ.ടി.വി.രാജേഷിന് നന്ദി, ആശംസകള്‍ ,അഭിവാദ്യങ്ങള്‍
എല്ലാ കാലത്തേക്കും ഉപകാരപ്രദമായ ഇത്തരം മഹത്തായ പ്രവർത്തനങ്ങളിലൂടെയാണ് ജനപ്രതിനിധികൾ മാതൃക കാട്ടേണ്ടത്‌ എന്ന് തോന്നിപ്പോകുന്നു.
ലോകത്തിലെ മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതൊക്കെ കലഹിക്കാതെ തന്നെ അവരുടെ കൈകളിലെത്തട്ടെ ......!!





(വാർത്താ കടപ്പാട്: സിതാര കൃഷ്ണകുമാർ )

"MINUS NEWS" കേരളീയകലകളെ അപമാനിക്കാൻ ഒരു 'നിശാഗന്ധി'


ഹേമമാലിനിയുടെ അപാരമായ നടനവൈഭവത്തെക്കുറിച്ച് എന്റെ സുഹൃത്ത് ശ്രീ ഹരീഷ് നമ്പൂതിരി എഫ് ബി യിൽ  എഴുതിയ റിവ്യൂ ഒന്ന് വായിക്കൂ.. കാര്യങ്ങളുടെ നിജസ്ഥിതി കൂടുതൽ വ്യക്തമാകും!!

https://www.facebook.com/haree/posts/1135874616432322

Monday, November 3, 2008

Why do i choose to blog?

hi all,

hearty welcome to plus minus and equalto, my blog.